വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വസന്തകുമാറിന്റെ കുടുംബത്തിന് തുക അനുവദിച്ചത്.

വയനാട്; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വസന്തകുമാറിന്റെ കുടുംബത്തിന് തുക അനുവദിച്ചത്.

നേരത്തെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയില്‍ വസന്തകുമാറിന്റെ ഭാര്യക്ക് താല്‍പര്യമില്ലെങ്കില്‍ എസ്ഐ തസ്തികയില്‍ നിയമനം നല്‍കുമെന്ന് അറിയിച്ചിരുന്നു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും. വീട്ടിലേക്കുള്ള വഴി, ഭവനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. എസ്ഐ തസ്തികയില്‍ നിയമനം വേണമൊയെന്ന് ഉടന്‍ അറിയിക്കാനും ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ 14 നായിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. പുല്‍വാമയില്‍ വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ മൂന്നരയോടെയാണ് ആക്രമണമുണ്ടായത്.

Exit mobile version