എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ അമ്മ അന്തരിച്ചു

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ നടക്കും

കോഴിക്കോട്: എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ അമ്മ ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ നിര്യതയായി. 78 വയസായിരുന്നു. പരേതനായ ഗോപാലകൃഷ്ണ കുറുപ്പാണ് ഭര്‍ത്താവ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടുവളപ്പില്‍ നടക്കും.

ലതയാണ് മകള്‍. മരുമക്കള്‍: അഖില (സെക്രട്ടറി വേങ്ങേരി സര്‍വ്വീസ് സഹകരണ ബാങ്ക് ) രാധാകൃഷണന്‍ മരുതോങ്കര (ഖത്തര്‍) . സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍ ,പരേതരായ കാര്‍ത്യായനിയമ്മ ,ഗംഗാധരന്‍ നമ്പ്യാര്‍.

Exit mobile version