കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ടിപി ചന്ദശേഖരന്റെ കൊലപാതകക്കേസില്‍ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ലയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു

കോട്ടയം: ഐജി ശ്രീജിത്തിനെതിരെ ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാനാണ് ശ്രീജിത്തിനെ പെരിയ ഇരട്ടക്കൊലക്കേസിന്റെ ചുമതല ഏല്‍പ്പിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശ്രീജിത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകുമെന്നും ടിപി ചന്ദശേഖരന്റെ കൊലപാതകക്കേസില്‍ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ലയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. അതോടൊപ്പം ശബരിമലയില്‍ ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാന്‍ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.

Exit mobile version