അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമം, ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വം

Mullappally ramachandran | Bignewslive

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹൈക്കാന്‍ഡ് പറഞ്ഞാല്‍ രാജിവെച്ചൊഴിയുമെന്നും മുല്ലപ്പള്ളി അറിയിച്ചു. തന്റെ നിലപാട് ഹൈക്കമാന്‍ഡിനേയും സംസ്ഥാനത്തെ മറ്റു നേതാക്കളേയും അറിയിച്ചതായും മുല്ലപ്പള്ളി വ്യക്തമാക്കി.

മുല്ലപ്പള്ളിയുടെ വാക്കുകള്‍;

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ തനിക്ക് ആരും ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഇപ്പോഴത്തെ തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും കൂട്ടുത്തരവാദിത്തമുണ്ട്. ഏത് നിമിഷം വേണമെങ്കിലും താന്‍ സ്ഥാനത്ത് നിന്ന് ഒഴിയാം. ഹൈക്കമാന്‍ഡ് അതിന് അനുമതി നല്‍കുകയേ വേണ്ടൂ. എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടി ഇട്ടെറഞ്ഞ് പോയി എന്ന പ്രതീതി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല.

എഐസിസി ഇത്രയധികം ഇടപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നിട്ടില്ല. തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമുണ്ട്. എന്നാല്‍ എന്നെ ഒറ്റപ്പെടുത്താനും അപമാനിച്ച് ഇറക്കി വിടാനുമുള്ള ശ്രമം നടക്കുന്നു.

Exit mobile version