മന്ത്രിയുടെ സന്ദര്‍ശനം നല്ല സന്ദേശം നല്‍കില്ല.! റവന്യുമന്ത്രിയെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍

പെരിയ: കാസര്‍കോട് ഇരട്ട കൊലപാതം നടന്നതിനെ തുടര്‍ന്ന് പെരിയയില്‍ മന്ത്രിമാരും നേതാക്കളും ഒഴുകുകയാണ്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ച റവന്യുമന്ത്രിക്ക് എല്‍ഡിഎഫ് കണ്‍വീനറുടെ വിമര്‍ശനം. കൊല്ലപ്പെട്ടവരുടെ വീടുകള്‍ എല്‍ഡിഎഫ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത് നല്ല സന്ദേശം നല്‍കില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ശരത് ലാലിന്റെ കുടുംബം മന്ത്രിയെ അറിയിച്ചു. അന്വേഷണം ശരിയായ ദിശയിലെന്നായിരുന്നു മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി.

എന്നാല്‍ കുടുംബത്തിന്റെ വികാരം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ മന്ത്രിയുടെ സന്ദര്‍ശം നല്ല സന്ദേശം നല്‍കില്ലെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തില്‍.

Exit mobile version