ഒരു ദിവസം നേരം വെളുത്തപ്പോള്‍ മദ്യശാല, ‘ജവാന്‍ സ്റ്റോക്കില്ല’, ‘കൗണ്ടര്‍ വിടുന്നതിനു മുമ്പ് ബാലന്‍സ് തുക എണ്ണി തിട്ടപ്പെടുത്തുക’ തുടങ്ങിയ ബോര്‍ഡുകളും.! സംശയിച്ച് നാട്ടുകാര്‍, എന്തും വരട്ടെ ക്യൂവില്‍ നിലയുറപ്പിച്ചു; പിന്നീട് നടന്നത് ‘ എല്‍ദോ നിന്നെ സിനിമയിലെടുത്തടാ’ .. ചിരിപൂരം

കലവൂര്‍: ഒരു ദിവസം നേരം വെളുത്തപ്പോള്‍ മദ്യശാല, സാധനം വാങ്ങാന്‍ ആളുകളുടെ തരക്കേടില്ലാത്ത ക്യൂവും അതും ദേശീയ പതയോരത്ത്. ’12-1-2019 മുതല്‍ മദ്യ വിലയില്‍ കുറവ് വന്നിരിക്കുന്നു’ എന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. ചിലര്‍ക്ക് കാര്യം മനസിലായില്ല എങ്കിലും ചിലപ്പോ സാധനം കിട്ടിയാലോ എന്ന് കരുതി ക്യൂവില്‍ ഉറപ്പിച്ചു.. മറ്റുചിലര്‍ സംഗതി പിശകാണെന്ന് കരുതി തിരിച്ച് പോയി. എന്നാല്‍ ക്യൂവില്‍ ഉറച്ച് നിന്നവര്‍ ഒടുക്കം മനസിലാക്കി അത് സിനിമാ സെറ്റായിരുന്നെന്ന്. അങ്ങനെ നാണെകെട്ട് മടങ്ങി…

ജയറാം നായകനാവുന്ന ‘ഗ്രാന്‍ഡ് ഫാദര്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി താല്‍കാലികമായി ഒരുക്കിയ മദ്യവില്‍പനശാലയാണ് നാട്ടുകാര്‍ക്കിടയില്‍ ചിരിമഴ ഒരുക്കിയത്. ദേശീയപാതയോരത്ത് പാതിരപ്പള്ളി ജംക്ഷനു സമീപം പൂട്ടിക്കിടന്ന കടയ്ക്കാണ് അണിയറ പ്രവര്‍ത്തകര്‍ മദ്യവില്‍പന ശാലയുടെ ‘മേക്കപ്’ ഇട്ടത്. ബവ്‌റിജസ് കോര്‍പറേഷന്റെ വിദേശമദ്യഷോപ്പ് എന്ന ബോര്‍ഡും കറുവാച്ചിറയെന്നു സ്ഥലപ്പേരും ചേര്‍ത്തിരുന്നു

ശേഷം രണ്ട് കടമുറികളിലായി നിറയെ മദ്യക്കുപ്പികളും അടുക്കി. മദ്യശാലകളിലെ പതിവു കാഴ്ചകളായ ‘ജവാന്‍ സ്റ്റോക്കില്ല’, ‘കൗണ്ടര്‍ വിടുന്നതിനു മുമ്പ് ബാലന്‍സ് തുക എണ്ണി തിട്ടപ്പെടുത്തുക’ തുടങ്ങിയ ബോര്‍ഡുകളും വിലനിലവാര പട്ടികയും. കടയ്ക്കു മുന്നിലെ കൗണ്ടറും ഇവിടേക്ക് ഇരുമ്പുകമ്പി ഉപയോഗിച്ചുള്ള വേലിയും കൂടിയായതോടെയാണ് ഒറിജിനലിനെ വെല്ലുന്ന മദ്യക്കട നാട്ടുകാരില്‍ ചിലരെ അല്‍പനേരത്തേക്കെങ്കിലും ഭ്രമിപ്പിച്ചത് ക്യൂവില്‍ നില്‍ക്കുന്നവരോട് 2000 രൂപ നോട്ട് നീട്ടി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സാധനം വാങ്ങാന്‍ പറയുന്നതും എന്നാല്‍ ക്യൂ നില്‍ക്കുന്നവര്‍ ഇയാളെ ഓടിക്കുന്നതുമാണു ചിത്രീകരിച്ചത്. മദ്യശാലയ്ക്ക് മുന്നിലെത്തിയ നാട്ടുകാരെ തന്നെ ക്യൂവില്‍ നിര്‍ത്തിയാണു സിനിമ ചിത്രീകരിച്ചത്.

‘ബീവറേജ്’ ഒന്നും വന്നില്ലേലും സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണു നാട്ടുകാരില്‍ പലരും.

Exit mobile version