പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയുമായി ബസില്‍ വച്ച് കണ്ട് പരിചയം പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു

കോഴിക്കോട്: മുക്കത്ത് പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മുക്കത്തെ സ്വകാര്യ ബസ് ജീവനക്കാരനായ മരഞ്ചാട്ടി പാറക്കല്‍ അനീഷ് മോഹനന്‍ (34) ആണ് പോലിസിന്റെ പിടിയിലായത്.

പെണ്‍കുട്ടിയുമായി ബസില്‍ വച്ച് കണ്ട് പരിചയം പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ശേഷം പ്രായപൂര്‍ത്തിയാവാത്ത് പെണ്‍കുട്ടിയെ പ്രതി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

അമ്മയോടൊപ്പം രണ്ടാഴ്ച മുന്‍പ് ഡോക്ടറെ കാണാനായി മുക്കം സിഎച്ച്സിയില്‍ എത്തിയ പെണ്‍കുട്ടിയെ അനീഷ് മോഹനന്‍ തന്ത്രപരമായി ബൈക്കില്‍ കയറ്റി കൊണ്ട് പോവുകയായിരുന്നു. ശേഷം ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചു. അതിന് പുറമെ കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കുകയും ചെയ്തു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച ് പ്രതിയെ പോലിസ് പിടികൂടിയത്.

വാഹന മോഷണം, റബ്ബര്‍ഷീറ്റു മോഷണം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വര്‍ണ്ണം പ്രതി വിറ്റതായി പോലീസ് കണ്ടെത്തി.

Exit mobile version