കാസര്‍കോട്: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സനും ഇന്ന് സന്ദര്‍ശിക്കും.
അതേസമയം ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ സംഘര്‍ഷാവസ്ഥയാണ് കാസര്‍കോട് ഉള്ളത്. പ്രദേശങ്ങളില്‍ ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ വഹിച്ചുള്ള വിലാപയാത്ര കടന്നു പോയ വഴിയിലെ സിപിഎം അനുഭാവിയുടെ കട തീവെച്ച് നശിപ്പിച്ചു. നിരവധി കടകള്‍ അടിച്ചുതകര്‍ത്തു. അതേസമയം ഇന്നലെ രാത്രി ഉണ്ടായ അക്രമങ്ങളില്‍ തകര്‍ന്ന വീടുകളും വ്യാപാരസ്ഥാപനങ്ങളും സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും. കൂടാതെമുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും വാര്‍ത്താ സമ്മേളനം.
