ക്രെയിന്‍ നിയന്ത്രണം വിട്ട് മത്സ്യമാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി, നാലുപേര്‍ക്ക് പരിക്ക്; സംഭവം കോട്ടയ്ക്കലില്‍

മലപ്പുറം: കോട്ടയ്ക്കല്‍ പുത്തൂരില്‍ ക്രെയിന്‍ നിയന്ത്രണം വിട്ട് മത്സ്യമാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്..

പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ക്രെയിന്‍ പുത്തൂര്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് റോഡരികിലെ സംരക്ഷണ ഭിത്തി തകര്‍ത്ത് തൊട്ടടുത്ത പറമ്പിലൂടെ മത്സ്യമാര്‍ക്കറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മീന്‍ വാങ്ങാന്‍നിന്നിരുന്ന രണ്ടുപേര്‍ക്കും വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ക്കും ആണ് പരിക്കേറ്റത്. ഞായറാഴ്ച ആയതിനാലും തിരക്ക് കുറവായതിനാലും വലിയ അപകടം ഒഴിവായി.

പരിക്കേറ്റവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Exit mobile version