അല്‍ഫോണ്‍സ് കണ്ണന്താനം കാണിച്ചതില്‍ ഒരു ഔചിത്യക്കുറവുമില്ല; പിന്തുണയുമായി എംടി രമേശ്

മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കിലിട്ടിരുന്നു

തിരുവനന്തപുരം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. അല്‍ഫോണ്‍സ് കണ്ണന്താനം കാണിച്ചതില്‍ ഒരു ഔചിത്യം കുറവും ഉണ്ടായില്ലയെന്ന് അദ്ദേഹം പറഞ്ഞു. വരേണ്ടിയിരുന്നത് റീത്ത് വയ്ക്കുന്ന ചിത്രം, വന്നത് സെല്‍ഫിയല്ലെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.

കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വിവി വസന്തകുമാറിന്റെ ഭൗതിക ശരീരത്തിനരികെ കണ്ണന്താനം നില്‍ക്കുന്ന ചിത്രം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കിലിട്ടിരുന്നു.തൃക്കൈപ്പറ്റയിലെ കുടുംബ വസതിയില്‍ വെച്ചാണ് മന്ത്രി സെല്‍ഫിയടുത്തത്.

ഇത് ഫേസ്ബുക്കിലിട്ടതോടെ വിമര്‍ശനവുമായി ധാരാളം പേര്‍ രംഗത്ത് വന്നു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു. എന്നാല്‍ അത് സെല്‍ഫിയല്ല എന്ന വിശദീകരണവുമായി മന്ത്രി രംഗത്ത് വന്നിരുന്നു.

Exit mobile version