ശ്രീജയ്ക്ക് താലിചാര്‍ത്തി രോഹിത്ത് ! പ്രതിപക്ഷ നേതാവിന്റെ മകനെ അനുഗ്രഹിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍

രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്

കൊച്ചി: രമേശ് ചെന്നിത്തലയുടെ മകന്‍ വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയെയാണ് രോഹിത്ത് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ ചടങ്ങുകള്‍ നടന്നത് അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍,കെപിസിസി കോണ്‍ഗ്രസ് ഭാരവാഹികള്‍, മമ്മൂട്ടി, എംജി ശ്രീകുമാര്‍ എന്നിങ്ങനെ പ്രമുഖരുടെ വലിയൊരു നിരതന്നെ നവദമ്പതികളെ അനുഗ്രഹിക്കാനെത്തി.

Exit mobile version