അച്ഛന്‍ പോയതറിയാതെ അനാമികയും അമര്‍നാഥും !വസന്തകുമാറിന് ലഭിച്ച പുരസ്‌കാരങ്ങള്‍ എടുത്തു നോക്കി, ഏങ്ങലടിച്ച് കരയുന്ന അമ്മയെ നോക്കി മക്കള്‍,കണ്ണീരടയ്ക്കാന്‍ പാടുപെട്ട് പ്രിയപ്പെട്ടവര്‍

വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

വയനാട്; കാശ്മീരില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശി വസന്തകുമാറിന്റെ മക്കളായ അനാമികയ്ക്കും അമര്‍നാഥിനും അച്ഛന്‍ മരിച്ചുപോയത് അറിയില്ല.മൂന്നാം ക്ലാസുകാരിക്കും എല്‍കെജിക്കാരനും അച്ഛന് എന്തോ പറ്റിയെന്ന് മാത്രമറിയാം.അതില്‍ കൂടുതല്‍ മനസിലാക്കാന്‍ ആ കുരുന്നുകള്‍ക്ക് സാധിച്ചിട്ടില്ല.

ഇടയ്ക്കിടയ്ക്ക് അച്ഛന് കിട്ടിയ പുരസ്‌കാരങ്ങള്‍ ഈ മക്കള്‍ എടുത്തു നോക്കുന്നുണ്ട്, കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയേയും പ്രിയപ്പെട്ടവരെയും കാണുന്നുണ്ടെങ്കിലും എന്തിനാണ് കരയുന്നതെന്ന് ഈ കുരുന്നുകള്‍ക്ക് മനസിലായിട്ടില്ല. പ്രിയപ്പെട്ടവരുടെ മനസില്‍ നോവാവുകയാണ് അനാമികയും അമര്‍നാഥും.

വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. കളക്ടരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുടെ സംഘം മൃതദേഹം സ്വീകരിക്കും.

Exit mobile version