പുല്‍വാമ ഭീകരാക്രമണം; സര്‍വകക്ഷിയോഗം ഇന്ന് ചേരും

ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എടുക്കേണ്ട നടപടികളെപ്പറ്റി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം ചേരുന്നത്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ പതിനൊന്നുമണിക്ക് സര്‍വകക്ഷി യോഗം ചേരും.പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി ഹാളിലാണ് യോഗത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷനാകും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എടുക്കേണ്ട നടപടികളെപ്പറ്റി പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാക്കാനാണ് യോഗം ചേരുന്നത്.

അതേസമയം യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും സൈന്യത്തിനുമൊപ്പമാണെന്നും രാഷ്ട്രീയം നോക്കേണ്ട സമയമല്ലിതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ കാലത്ത് ചേരുന്ന രണ്ടാമത്തെ സര്‍വകക്ഷിയോഗമാണിത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ ശേഷമായിരുന്നു ആദ്യത്തെ യോഗം.

Exit mobile version