നമ്മുടെ ജീവന്‍ നിലനിര്‍ത്താന്‍ ജീവന്‍ വെടിഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നു; ഷാരുഖ് ഖാന്‍

ധാരാളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു

കാശ്മീര്‍: പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഷാരൂഖ് ഖാന്‍. ‘ധീര ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ഹൃദയത്തില്‍ സ്പര്‍ശിച്ച അനുശോചനം രേഖപ്പെടുത്തുന്നു. നമ്മുടെ ജീവന്‍ നിലനിറുത്താന്‍ ജീവന്‍ വെടിഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരുന്നുവെന്ന് ഷാരുഖ് ഖാന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ധാരാളം പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

Exit mobile version