പഠിച്ചിറങ്ങിയിട്ട് 28 വര്‍ഷം: ബിരുദ സര്‍ട്ടിഫിക്കറ്റ് നേടി ഷാരൂഖ് ഖാന്‍ അഭിമാനമെന്ന് ആരാധക ലോകം

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിന് ശേഷം ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി കിങ് ഖാന്‍ ഷാരൂഖ് ഖാന്‍. പുതിയ ചിത്രം ‘ഫാന്‍’ന്റെ ചിത്രീകരണത്തിനായി ഡല്‍ഹിയിലെ ഹന്‍സ് രാജ് യൂണിവേഴ്സിറ്റിയിലെത്തിയപ്പോള്‍ പ്രിന്‍സിപ്പാള്‍ രാമ ശര്‍മ്മയാണ് ഷാരൂഖ് ഖാന് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

പഠനം പൂര്‍ത്തീകരിച്ച് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം ബിരുദ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെ ഒരു ആരാധകനാണ് ഷാരൂഖ് ഖാന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് പങ്കുവെച്ചത്.

1985-1988 വരെയുള്ള കാലയളവിലാണ് താരം യൂണിവേഴ്സിറ്റിയില്‍ ബിഎ ഇക്കണോമിക്സ് കോഴ്സില്‍ ബിരുദം നേടിയത്. ഇതോടെ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ് താരത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്. കിങ് ഖാന്റെ ആരാധകര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റെടുത്തു കഴിഞ്ഞു. ഷാരൂഖ് ഖാന്‍ അഭിമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പഠാനിലൂടെയായിരുന്നു ഷാരൂഖ് ഖാന്റെ മടങ്ങി വരവ്. ആകെ ആഗോള ബോക്സ് ഓഫീസില്‍ 1050.40 കോടിയാണ് കളക്ഷന്‍. ബോളിവുഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് നേടുന്ന സിനിമയായി പഠാന്‍ മാറിയിരിക്കുകയാണ്. ജവാനാണ് നടന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജൂണില്‍ ചിത്രം തീയറ്ററുകളിലെത്തും.

Exit mobile version