പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റാത്തതാണ് എല്ലാവര്‍ക്കും വിഷമം; ഇതൊന്നും കാണാനും കേള്‍ക്കാനും ആരുമില്ലേ…? കൊല്ലം മെഡിസിറ്റിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ മനംനൊന്ത് കണ്ണീരോടെ നഴ്‌സുമാര്‍

നഴ്‌സുമാരുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും ചര്‍ച്ചയാക്കാനും പരിഹാരം കാണാനും ആരുമില്ലെന്ന പരിഭവവുമായി ഒരു നഴ്‌സിന്റെ കണ്ണീര്‍ കുറിപ്പ്.

കൊല്ലം: നഴ്‌സുമാരുടെ പ്രശ്‌നങ്ങളും പരിഭവങ്ങളും ചര്‍ച്ചയാക്കാനും പരിഹാരം കാണാനും ആരുമില്ലെന്ന പരിഭവവുമായി ഒരു നഴ്‌സിന്റെ കണ്ണീര്‍ കുറിപ്പ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും മാധ്യമങ്ങളില്‍ ചര്‍ച്ചയാകുമ്പോള്‍ നഴ്സുമാരുടെ ദുരിതം ആരും കാണാനില്ല.

കൊല്ലം മെഡിസിറ്റിയുടെ പുതിയ ഡ്യൂട്ടിടൈം നഴ്സുമാരെ കൊല്ലാക്കൊല ചെയ്യുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് സ്മിതാ ദീപു എന്ന നഴ്സ് ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

നഴ്‌സിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കൊല്ലം മീഡിസൈറ്റി യുടെ പുതിയ ഡ്യൂട്ടി time for all nurses..മോര്‍നിങ് ഷിഫ്റ്റ് 8 am to 5pm, evening shift 4.30 pm to 1 am (രാത്രി).night shift (വെളുപ്പകാല ഷിഫ്റ്റ്)12.30 am മുതല്‍ 8am വരെ… ഈ പെണ്കുട്ടി കള്‍ ഏങ്ങനെ വീട്ടില്‍ പോകും…എങ്ങനെ നൈറ്റ് ഷിഫ്റ്റിന് വരും? ??

ഇതൊന്നും കാണാനും കേള്‍ക്കാനും ഗവണ്മെന്റും ഇല്ല… വനിത കമ്മീഷനും ഇല്ല.. കുറെ പുരോഗമന വാദികള്‍ ഉണ്ട്… അവരുടെ ഒന്നും കണ്ണില്‍ ഇതൊന്നും ഒരു പ്രശ്‌നമേ അല്ല.. പെണ്ണുങ്ങളെ ശബരിമലയില്‍ കയറ്റാത്തത് ആണ് എല്ലാവര്‍ക്കും വിഷമം…

രാത്രി ഒരുമണി വരെ ഡ്യൂട്ടി ചെയ്തിട്ട് നേഴ്‌സ്മാര്‍ എങ്ങനെ വീട്ടില്‍ പോകും? നാളെ അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് അനുശോചനം ആയി വരാന്‍ ആണോ കാത്തിരിക്കുന്നെ.. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ രാത്രി ഒരു മണിക്ക് പെണ്‍കുട്ടികള്‍ എങ്ങനെ ഇറങ്ങി നടക്കും..? ആദ്യം അതിനൊക്കെ ഒരു പരിഹാരം ഉണ്ടാക്കിയാല്‍ വളരെ നന്ദി ഉണ്ടായിരുന്നു? .

അതിനൊക്കെ എവിടെ നേരം? ദിലീപിന്റെയും കാവ്യയുടെയും പ്രശ്‌നം തീര്‍ക്കണം. നടിക്ക് നീതി വാങ്ങിച്ചു കൊടുക്കണം. ശബരിമലയില്‍ യുവതികളെ കയറ്റണം.. അങ്ങനെ എന്തെല്ലാം അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍.. ??????

ഇതിനിടയില്‍ പാവം നേഴ്‌സ് മാരുടെ പ്രശ്‌നം എവിടെ കാണാന്‍. അല്ലെ.. പണ്ടെങ്ങാണ്ടു ഇവിടെ ഒരു സുപ്രീം കോടതി വിധി വന്നിരുന്നു നേഴ്‌സ് മാര്‍ക്ക് ആയി… അത് പുനഃപരിശോധിക്കാന്‍ ആളാംപ്രതി ഹര്‍ജി കൊടുക്കാന്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍ ഏമാന്‍ മാര്‍ മത്സരിക്കുന്നു. ഇല്ലങ്കില്‍ നേഴ്‌സ് മാര്‍ക്ക് എങ്ങാനും സാലറി കൂടി പോയാലോ ??അല്ലെ… ??

എന്തുകൊണ്ട് സുപ്രീം കോടതിയുടെ ഈ നിര്‍ദേശം പാലിക്കുന്നില്ല? എന്തുകൊണ്ട് ബലരാമന്‍ /വീരകുമാര്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ചക്ക് എടുക്കുന്നില്ല? ????

ആചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റുന്നതിന് മുന്‍പ് ഇതിനൊക്കെ ഒരു പരിഹാരം കണ്ടിരുന്നു എങ്കില്‍ നന്നായിരുന്നു..

Exit mobile version