രാജ്യത്തിന് വേണ്ടി തന്റെ സഹോദരന്‍ പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് വിവി വസന്തകുമാറിന്റെ സഹോദരന്‍; ‘രാജ്യത്തിന്റെ ഹൃദയത്തില്‍ കൂടിയായിരുന്നു ഓരോ ബുള്ളറ്റും കടന്നു പോയത്’.. വീരമൃത്യു വരിച്ച ഓരോ ധീരന്മാര്‍ക്കും ബിഗ് സല്യൂട്ട്

വയനാട്: നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തില്‍ കൂടിയായിരുന്നു ഓരോ ബുള്ളറ്റും കടന്നു പോയത്. ജമ്മുകാശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 ധീരന്മാര്‍ വീരമൃത്യു വരിച്ചു. പോരാടി മരിച്ചതില്‍ കേരളത്തില്‍ നിന്ന് വിവി വസന്തകുമാറും ഉണ്ടായിരുന്നു.. വയനാട് സ്വദേശിയാണ് വസന്തകുമാര്‍…

രാജ്യത്തിന് വേണ്ടി തന്റെ സഹോദരന്‍ ജീവത്യാഗം ചെയ്തതില്‍ അഭിമാനിക്കുന്നുവെന്ന് വസന്തിന്റെ സഹോദരന്‍ സജീവന്‍ പറഞ്ഞു. വയനാട്ടിലെ ലക്കിടി സ്വദേശിയാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവി വസന്തകുമാര്‍.

വസന്തകുമാറിന്റെ ബറ്റാലിയന്‍ നമ്പര്‍ അറിയാത്തതിനാല്‍ സ്ഥിരീകരണം വൈകിയെന്നും നെഞ്ചിടിപ്പ് അങ്ങേയറ്റമായിരുന്നെന്നും സജീവന്‍ പറഞ്ഞു. ഇന്നലെ വൈകീട്ടോടെയാണ് വസന്തകുമാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം വസന്തകുമാറിന്റെ ഭാര്യാ സഹോദരന്‍ വിളിച്ചു പറയുന്നത്. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സുഹൃത്തുമായി ബന്ധപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പില്‍ വസന്തകുമാറിന്റെ ഫോട്ടോ ആക്രമണത്തില്‍ മരിച്ചവരുടെ കൂടെ പ്രചരിച്ചിരുന്നു. പിന്നീട് അഞ്ച് മണിയോടെയാണ് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചതെന്നും സജീവന്‍ പറഞ്ഞു. ബറ്റാലിയന്‍ മാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു…

പതിനെട്ട് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തയാക്കിയ വസന്തകുമാര്‍ രണ്ട് വര്‍ഷത്തിന് ശേഷം തിരിച്ചുവരാന്‍ ഒരുങ്ങവേയാണ് ആക്രമണത്തില്‍ വീര്യമൃത്യു വരിക്കുന്നത്. ഇതിനിടെയാണ് ബറ്റാലിയന്‍ മാറ്റം ലഭിച്ചത്. വസന്തകുമാറിന്റെ അച്ഛന്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്.

Exit mobile version