കേരളത്തിലെ കായിക പ്രേമികള്‍ക്ക് അഭിമാനമായി ചാവക്കാട് സ്വദേശി ഷഹ്നാവാസ് ഖലീം ; ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി

ജയ്പ്പൂരില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ കേരളത്തിന് വേണ്ടി 110 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കി

ചാവക്കാട്: ഗൈഡന്‍സ് അക്കാദമിയുടെ മാനേജിങ് ഡയറക്ടറും അധ്യാപകനുമായ ഷഹ്നാവാസ് ഖലീം ഏഷ്യന്‍ മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. കൂടാതെ ജയ്പ്പൂരില്‍ നടന്ന നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ കേരളത്തിന് വേണ്ടി 110 മീറ്റര്‍ ഹാര്‍ഡില്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കി.

അതോടൊപ്പം 400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ വെള്ളിയും നേടി. മലേഷ്യയില്‍ വെച്ച് ഈ വര്‍ഷം അവസാനമാണ് ഏഷ്യന്‍ മീറ്റ് നടക്കുന്നത്.

Exit mobile version