എന്റെ സുഹൃത്തായും കാമുകിയായും ഭാര്യയായും നിന്നെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്; ചാരുലതയ്ക്ക് സഞ്ജുവിന്റെ ഹൃദയം തൊടുന്ന പ്രണയദിനാശംസ!

തിരുവനന്തപുരം: പ്രണയദിനം കൊണ്ടാടുന്ന സോഷ്യല്‍മീഡിയയില്‍ വൈറലായി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ പ്രണയദിനാശംസ. നീണ്ട ആറുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവിതസഖിയായി കൂടെ ചേര്‍ത്ത് നിര്‍ത്തിയ ചാരുലതയ്ക്ക് ഹൃദയം കീഴടക്കുന്ന പ്രണയാര്‍ദ്രമായ കുറിപ്പാണ് സഞ്ജുവിന്റെ സമ്മാനം.

കുറിപ്പിന് ഒപ്പം ചാരുലതയ്ക്കൊപ്പമുള്ള ചിത്രവും സഞ്ജു പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ടവളേ.. നിനക്ക് എന്റെ പ്രണയദിനാശംസകള്‍. എന്റെ സുഹൃത്തും ഭാര്യയുമായി നിന്നെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. നീ എന്റേത് മാത്രമാണ്’-ചിത്രത്തോടൊപ്പം സഞ്ജു കുറിക്കുന്നതിങ്ങനെ. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്നകാലത്തെ ആറു വര്‍ഷം മുമ്പെടുത്തെ ചിത്രവും ഒപ്പം വിവാഹ ഫോട്ടോയും ചേര്‍ത്താണ് കുറിപ്പ്. സിക്സ് ഇയര്‍ ചലഞ്ച് എന്ന ഹാഷ്ടാഗിലാണ് ഈ ചിത്രം ആരാധകരുമായി സഞ്ജു പങ്കുവച്ചത്.

2018 ഡിസംബര്‍ 22-നാണ് സഞ്ജുവും ചാരുലതയും വിവാഹിതരായത്. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് ഇരുവരും പ്രണയം തുടങ്ങിയത്.

Exit mobile version