തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തൃശ്ശൂര്‍: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ലോകസസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്നും, ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമെന്നും മുല്ലപ്പള്ളി തൃശ്ശൂരില്‍ പറഞ്ഞു. യുഡിഎഫിന് അനുകൂല കാലാവസ്ഥയാണ് കേരളത്തില്‍ ഉള്ളത്. ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു

ആര്‍എംപിയുമായി യുഡിഎഫ് സഹകരിക്കുന്ന കാര്യത്തിലും ധാരണയായില്ലെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞത്.

Exit mobile version