കാഴ്ച വൈകല്യമുണ്ടെങ്കിലും അകക്കണ്ണ് ഉണ്ടായാല്‍ നല്ല അധ്യാപകനാകാം! വൈകല്യങ്ങള്‍ മറികടന്ന്,വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഗുരുനാഥനായി വേലായുധന്‍

കഴിഞ്ഞ ആഴ്ച ചരിത്ര അധ്യാപകനായി മുപ്പത്തടം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു

ജന്മനാ കാഴ്ച വൈകല്യമുള്ളയാളാണ് മുപ്പത്തടം സ്‌കൂളിലെ അധ്യാപകനായ വേലായുധന്‍. വൈകല്യങ്ങള്‍ തന്റെ സ്വപ്നങ്ങള്‍ക്ക് തടസമാകാന്‍ വേലായുധന്‍ സമ്മതിച്ചില്ല. വാശിയോടെ പഠിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും സ്വന്തമാക്കി. കാഴച വൈകല്യം മൂലം എവിടെയും ജോലി ലഭിച്ചില്ല. ഒടുവില്‍ ഉപജീവനത്തിനായി ലോട്ടറി കച്ചവടം നടത്താന്‍ ആരംഭിച്ചു.

കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷം പിഎസ്‌സിയില്‍ ഇടം നേടി. കഴിഞ്ഞ ആഴ്ച ചരിത്ര അധ്യാപകനായി മുപ്പത്തടം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചു. വളരെപ്പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥികളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ ഈ അധ്യാപകന് സാധിച്ചു. കാഴ്ച വൈകല്യം ഉണ്ടെങ്കിലും അകക്കണ്ണിലൂടെ കുട്ടികള്‍ക്ക് അറിവ് പകരുകയാണ് വേലായുധന്‍.

Exit mobile version