മരം മുറിക്കാന്‍ നാല്‍പത് അടി ഉയരമുള്ള പ്ലാവില്‍ കയറി..! ജോലിക്കിടെ ബോധരഹിതനായി ചില്ലകള്‍ക്കിയില്‍ കുടുങ്ങി; ഒടുക്കം നാട്ടുകാരും ഫയര്‍ഫോഴ്‌സും 25 മിനിറ്റ് ചെലവഴിച്ച് അതിസാഹസികമായി രക്ഷിച്ചു

തിരൂര്‍: മരം മുറിക്കാന്‍ നാല്‍പത് അടി ഉയരമുള്ള പ്ലാവില്‍ കയറിയ മധ്യവയസ്‌കന്‍ മരത്തില്‍ കുടുങ്ങി. ഒടുക്കം നാട്ടുകാരും ഫയര്‍ഫോഴ്‌സും ഇയാളെ അതിസാഹസികമായി രക്ഷിച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തിരൂര്‍ പനമ്പാലത്താണ് സംഭവം.

മരം മുറിക്കാന്‍ കയറിയ ആതവനാട് സ്വദേശി മുസ്തഫ തന്റെ ജോലിക്കിടെ ബോധരഹിതനായി മരത്തിന്റെ ചില്ലയില്‍ കുടുങ്ങുകയായിരുന്നു. അതേസമയം കൂടെ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി രാജന്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തുകയും നാട്ടുകാരുടെ സഹായത്തോടെ വലയില്‍ കെട്ടി മുസ്തഫയെ താഴെ ഇറക്കുകയുമായിരുന്നു. തിരൂര്‍ ഫയര്‍ സ്റ്റേഷനിലെ ഓഫിസര്‍ എംകെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 25 മിനുട്ട് സമയം കൊണ്ട് മുസ്തഫയെ താഴെ ഇറക്കിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Exit mobile version