പാര്‍ട്ടി പ്രവര്‍ത്തകര്‍ പോയി കഴിഞ്ഞ് എടുത്തുമാറ്റാനാകും പാര്‍ട്ടി കൊടി പൂച്ചട്ടിയില്‍ നാട്ടിയത്, കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം, ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്നേഹി; കെ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ

തൃശ്ശൂര്‍: വരുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന കാംപെയിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. കെ സുരേന്ദ്രന്‍ വീട്ടുമുറ്റത്ത് ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഉയരുന്നത്.. പതാക ഉയര്‍ത്തുന്ന സുരേന്ദ്രനും മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് ട്രോളുകള്‍ വരാന്‍ തുടങ്ങിയത്.

എല്ലാരും പോയി കഴിഞ്ഞ് മൊത്തത്തില്‍ എടുത്ത് മാറ്റാന്‍ പാകത്തിന് ചെടിച്ചട്ടിയില്‍ നട്ടിരിക്കുവാന്നല്ലോ എന്ന് ചിലര്‍ പോസ്റ്റിന് കമന്റ് ചെയ്യുന്നു. എന്നാല്‍ മറ്റുചിലര്‍ ഇച്ചിരി കടന്ന രീതിയിലും പ്രതികരിക്കുന്നുണ്ട്.

എല്ലാവരും ചെടിച്ചട്ടിയില്‍ ചെടിയാ നടുന്നത്. ഇവിടെ ഒരാള്‍ കൊടിമരം നടുന്നു. സങ്കിയെന്നാല്‍. :..” എന്ന്തെളിയിച്ചു കൊണ്ടേയിരിക്കുന്നു ആ സ്റ്റിക്കറുകൂടി ഒട്ടിക്കണം മണ്ടന്‍മാരുടെ വീട് എളുപ്പത്തില്‍ കണ്ടു പിടിക്കാമല്ലോ? ചിരിയുയര്‍ത്തി കമന്റുകള്‍ ചറപറ ഒഴുകുകയാണ്.

കുളം മാത്രം കണ്ടു ശീലിച്ച താമരയ്ക്ക് പൂച്ചട്ടി സമ്മാനിച്ച വിപ്ലവ സിംഹം …ഇന്റര്‍ലോക്ക് പൊളിക്കാതെ കൊടിമരം നാട്ടിയ പ്രകൃതിസ്നേഹി തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

Exit mobile version