വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു; മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നുവെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: മാധ്യമ ചര്‍ച്ചകളില്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ബിജെപി മുന്നോട്ടുപോകുമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

മാധ്യമങ്ങളുമായി ചര്‍ച്ചയ്ക്ക് പോകേണ്ടെന്ന തീരുമാനം പിന്‍വലിച്ചു. വിമര്‍ശനങ്ങളെ സ്വീകരിച്ച് ബിജെപി മുന്നോട്ടു പോകുന്നതെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. പാര്‍ട്ടി കോര്‍ കമ്മിറ്റിയുടെ അനൗദ്യോഗിക തീരുമാനപ്രകാരമാണ് നേരത്തെ ചര്‍ച്ചകളില്‍ നിന്ന് നേതാക്കള്‍ മാറി നിന്നത്.

Exit mobile version