19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

എക്സൈസ് ഇന്റ്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്.

മുത്തങ്ങ: എക്സൈസ് ചെക്ക് പോസ്റ്റില്‍ 19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ സുല്‍ഫിക്കര്‍ അലി (32), കെ പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.

എക്സൈസ് ഇന്റ്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്.

Exit mobile version