ലോക്സഭാ തെരഞ്ഞടുപ്പില്‍ പതിനെട്ടാമത്തെ അടവ്, ‘എന്റെ കുടുംബം ബിജെപി കുടുംബം’.! സ്വന്തം വീട്ടുമുറ്റത്ത് പാര്‍ട്ടി കൊടി ഉയര്‍ത്തി കെ സുരേന്ദ്രന്‍

കോഴിക്കോട്: ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ പ്രചാരണ സംഘത്തിന്റെ പ്രധാന ക്യംപയ്നായ ‘എന്റെ കുടുംബം ബിജെപി കുടുംബം’ പദ്ധതിക്കായി സ്വന്തം വീട്ടില്‍ പതാക ഉയര്‍ത്തി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ക്യാംപയ്നിന്റെ സംസ്ഥാന തല ഉദ്ഘാടനം പാര്‍ട്ടി അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വസതിയിലാണ് നടന്നത്. രാജ്യത്തെ അഞ്ചു കോടി ഭവനങ്ങളില്‍ ആശയങ്ങള്‍ എത്തിക്കാനുള്ള ബിജെപിയുടെ പ്രചരണ തന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതി.

ഒരു കുടുംബത്തിലെ മൊത്തം വോട്ടും ബിജെപിക്ക് എന്നാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി വോട്ട് കിട്ടുമെന്ന് ഉറപ്പുള്ള വീടുകളില്‍ പതാക ഉയര്‍ത്തും എന്നാല്‍ പാര്‍ട്ടിയില്‍ ആരേയും നിര്‍ബന്ധിക്കില്ല. താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് വരെ ഈ ക്യാംപയ്നിന്റെ ഭാഗമാകാം.

മാര്‍ച്ച് രണ്ട് വരെ ഇത്തരത്തില്‍ പ്രചരണം സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം. മാര്‍ച്ച ആദ്യവാരം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്. ഇതിന് മുമ്പ് അണികളില്‍ തിരഞ്ഞെടുപ്പ് ആവേശം നിറയ്ക്കാനാണ് പാര്‍ട്ടിയുടെ ഈ നീക്കം.

Exit mobile version