അറവുമാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാട്ടാക്കട എട്ടിരുത്തിതോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. റോഡിന് വശത്തായി കാട് പിടിച്ചു കിടന്ന പ്രദേശത്താണ് മൃതദേഹം കിടന്നത്. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്ന സ്ഥലമാണിത്.

പത്ത് ദിവസത്തിലധികം പഴക്കമുള്ളതാണ് മൃതദേഹമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ആരുടെതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.നാളെ രാവിലെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മേല്‍ നടപടികള്‍ സ്വീകരിക്കും.

Exit mobile version