കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്

കൊല്ലം: വെള്ളനാന്തുരുത്തില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പണ്ടാരതുരുത്ത് സ്വദേശികളായ അഭിഷേക് (14), അഭീഷ് ചന്ദ്രന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവരും കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

Exit mobile version