കുംഭമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും..! മലകയറാന്‍ 35 സ്ത്രീകള്‍ വരും; സംഘര്‍ഷത്തിന് സാധ്യത; സുരക്ഷ ശക്തം

ശബരിമല: വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അല്‍പം വിരാമിട്ടിരുന്നെങ്കിലും വീണ്ടും വിശ്വാസി സമൂഹത്തിന്റെ നെഞ്ചിടിപ്പ് കൂട്ടാന്‍ ശബരിമല നട നാളെ തുറക്കും. കുംഭമാസ പൂജയ്ക്കായാണ് നട തുറക്കുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എന്നതിനാല്‍ കടുത്ത പോലീസ് സുരക്ഷ ഒരുക്കുന്നു.

അതേസമയം കുംഭമാസപൂജയ്ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. ഇത് തടയാന്‍ ഭക്തരും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. കുംഭമാസ പൂജയ്ക്ക് ദര്‍ശനത്തിന് ഇതിനോടകം യുവതികളും ട്രാന്‍സ്ജെന്‍ഡേഴ്സും അടക്കം 37 പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. പോലീസ് പറയുന്ന സമയക്രമം അനുസരിച്ച് ദര്‍ശനം നടത്താമെന്നും സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. എന്നാല്‍ ഇവര്‍ക്ക് പോലീസ് കൃത്യമായ ഒരു മറുപടി നല്‍കിയിട്ടില്ല.

വിവിധ സാമൂഹിക മാധ്യമ കൂട്ടായ്മകളും യുവതികളെ ശബരിമലയിലേക്ക് എത്തിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവതികളെത്തിയാല്‍ ഇത്തവണയും ഇത് തുടരുമെന്നാണ് വിലയിരുത്തുന്നത്. എഡിജിപി അനില്‍ കാന്തിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപേക്ഷകരെ അനുനയിപ്പിച്ച് മടക്കാനും സാധ്യതയുണ്ട്.

Exit mobile version