സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; യുവാവ് പിടിയില്‍

ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. കേസിലെ ആവശ്യത്തിനെന്നു പറഞ്ഞ് ജീവനക്കാരുടെ വിവരങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടികളെ വിളിച്ച് അശ്ലീലമായി സംസാരിക്കുകയും ചെയ്യതു

കഴക്കുട്ടം: സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് വ്യാജേന കമ്പനി വിവരങ്ങള്‍ ചോര്‍ത്തിയ യുവാവ് അറസ്റ്റില്‍. കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍ കൊല്ലറാത്ത് വീട്ടില്‍ അരുണ്‍ കെ ജോസി (28) യാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്യതത്.

ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. കേസിലെ ആവശ്യത്തിനെന്നു പറഞ്ഞ് ജീവനക്കാരുടെ വിവരങ്ങള്‍ കൈക്കലാക്കി പെണ്‍കുട്ടികളെ വിളിച്ച് അശ്ലീലമായി സംസാരിക്കുകയും ചെയ്യതു.

ഇയാള്‍ക്കെതിരേ നേരത്തെയും സമാന പരാതി ലഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിച്ചു. ഇയാളുടെ സ്വഭാവത്തില്‍ സംശയം തോന്നിയ കമ്പനി ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കഴക്കൂട്ടം എസ്എച്ച്ഒഎസ്‌വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കോട്ടയത്ത് നിന്ന് പിടികൂടിയത്.

Exit mobile version