ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്; അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും

സംസ്ഥാനം രൂപം നല്‍കിയ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയില്‍ ക്ഷണിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരാതി രേഖപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടന കര്‍മ്മം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് നിര്‍വഹിക്കും. 100 കോടി രൂപ ചെലവിലാണ് സര്‍ക്യൂട്ട് ഉണ്ടാക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോര്‍ത്തിണക്കിയാണ് സര്‍ക്യൂട്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ട്. സംസ്ഥാനം രൂപം നല്‍കിയ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയെ വേണ്ട രീതിയില്‍ ക്ഷണിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ പരാതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന്അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Exit mobile version