പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം കുട്ടികള്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നു; ഞെട്ടിച്ച് പുതിയ കണ്ടെത്തല്‍

ഡൗണ്‍ സിന്‍ഡ്രോം , ടേണര്‍ സിന്‍ഡ്രോം , ഡിജോര്‍ജ് സിന്‍ഡ്രോം തുടങ്ങിയ ജനിതകതകരാറുകള്‍ മൂലവുമാണ് ഇത്തരത്തില്‍ ജന്മനാ ഹൃദ്രോഗമുണ്ടാകുന്നതിന് ഒരു കാരണമാവുന്നുണ്ട്

തിരുവനന്തപുരം: നവജാത ശിശുക്കള്‍ ഹൃദ്രോഗത്തോടെ ജനിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന് കണ്ടെത്തല്‍. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സാണ് ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് വര്‍ഷംതോറും രണ്ട് ലക്ഷത്തോളം നവജാത ശിശുക്കളാണ് ഹൃദ്രോഗം ബാധിച്ച് ജനിക്കുന്നത്.

എന്നാല്‍ കുട്ടികളിടെ ഈ രോഗത്തിന് ഇത് വരെ ഒരു കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. അതെസമയം ഡൗണ്‍ സിന്‍ഡ്രോം , ടേണര്‍ സിന്‍ഡ്രോം , ഡിജോര്‍ജ് സിന്‍ഡ്രോം തുടങ്ങിയ ജനിതകതകരാറുകള്‍ മൂലവുമാണ് ഇത്തരത്തില്‍ ജന്മനാ ഹൃദ്രോഗമുണ്ടാകുന്നതിന് ഒരു കാരണമാവുന്നുണ്ട്.

ഗര്‍ഭകാലത്തിന്റെ ആദ്യ മൂന്നുമാസത്തിനിടെ മാതാവിന് ഉണ്ടാകുന്ന അണുബാധ, മാതാവിന്റെ ഉയര്‍ന്ന പ്രായം, ഉയര്‍ന്ന ജനനക്രമം, പുകയില- മദ്യം തുടങ്ങിയ ലഹരിപദാര്‍ഥങ്ങളുടെയും ചില മരുന്നുകളുടെയും ഉപയോഗം മൂലവും ഹൃദ്രോഗം വരാന്‍ സാധ്യത ഏറെയാണ്.

Exit mobile version