അപ്രതീക്ഷിതമായി എയര്‍ടാങ്കിലേയ്ക്ക് വരുന്ന പൈപ്പ് പൊട്ടി, ബ്രേക്കും നഷ്ടപ്പെട്ടു! ഉറപ്പിച്ച മനസ്സോടെ ബസ് ഇടിച്ചു നിര്‍ത്തി, കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനസാന്നിധ്യത്തില്‍ രക്ഷപ്പെട്ടത് 65ഓളം യാത്രികര്‍

അമിത വേഗതയില്ലാതിരുന്നതിനാലാണ് ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാതിരുന്നത്.

പോത്തന്‍കോട്: അപ്രതീക്ഷിതമായി കെഎസ്ആര്‍ടിസി ബസിന്റെ എയര്‍ടാങ്കിലേക്കു വരുന്ന പൈപ്പ് പൊട്ടി. ഇതേതുടര്‍ന്ന് ബ്രേക്ക് പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ബ്രേക്ക് പൊട്ടിയെന്നറിഞ്ഞതോടെ ഉറച്ച മനസുമായി ബസ് സമീപത്തുള്ള വശങ്ങളിലേയ്ക്ക് ഇടിച്ചു നിര്‍ത്തി. ബസിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആ മനസാന്നിധ്യം കൊണ്ട് ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാനായി.

കൊല്ലം പള്ളിക്കല്‍ ചാലക്കര ഇടയില്‍ത്തുണ്ടില്‍ വീട്ടില്‍ എസ് മനോഹരന്റെ മനസ്സാന്നിധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ രാവിലെ 8.45ഓടെ എംസി റോഡില്‍ കന്യാകുളങ്ങര ജംക്ഷനില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിനു എതിര്‍വശത്തായാണ് സംഭവം.

പത്തനാപുരത്തു നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസ്സ് വെമ്പായത്തു ആളെയിറക്കി യാത്രതുടരവെ വലിയ ശബ്ദം കേട്ടു. ബസ് നിര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ബ്രേക്ക് നഷ്ടമായ വിവരം മനോഹരന്‍ അറിഞ്ഞത്. അമിത വേഗതയില്ലാതിരുന്നതിനാലാണ് ദുരന്തത്തിലേയ്ക്ക് വഴിവെയ്ക്കാതിരുന്നത്.

Exit mobile version