ശബരിമല; അക്രമം നടത്തിയവരുടെ ലുക്ക് ഔട്ട് നോട്ടീസില്‍ പോലീസുകാരന്റെ ചിത്രവും;അബദ്ധത്തില്‍ പറ്റിയതെന്ന് പോലീസ്

പട്ടികയിലുള്ള 167ാം നമ്പറായി ചേര്‍ത്തിരിക്കുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ അക്രമണം നടത്താന്‍ ശ്രമിച്ചവരുടെ പട്ടികയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രവും. പട്ടികയിലുള്ള 167ാം നമ്പറായി ചേര്‍ത്തിരിക്കുന്നത് പത്തനംതിട്ട എ ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയുടെ ചിത്രമാണ്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസില്‍ നിന്ന് ഈ ചിത്രം നീക്കം ചെയ്തു.

ശബരിമലയില്‍ പോലീസിനെ സിവില്‍ ഡ്രസില്‍ വിന്യസിച്ചിരുന്നു എന്നും, പൊലീസുകാരന്റെ ചിത്രം അബദ്ധത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നുമാണ് പോലീസ് വിശദമാക്കി. അതെസമയം പോലീസും അക്രമത്തില്‍ പങ്കാളിയാണെന്നുള്ളതിനുള്ള തെളിവാണ് ഇതെന്നുമാണ് സാമൂഹ്യമാധ്യങ്ങളില്‍ ചിലര്‍ ഉന്നയിക്കുന്നത്.

Exit mobile version