പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്, സംസ്ഥാനം വിട്ടതായി സൂചന

look out notice | Bignewslive

കൊച്ചി: പ്രണയം നടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ എറണാകുളം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പോത്താനിക്കാട് പുളിന്താനം സ്വദേശി 39കാരന്‍ ഷാന്‍ മുഹമ്മദിനെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, ഷാന്‍ സംസ്ഥാനം വിട്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇയാള്‍ക്ക് വേണ്ടി കര്‍ണാടക, ഗോവ, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കോട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്യുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഷാന്‍ മുഹമ്മദ് ആണെന്ന് പോലീസ് കണ്ടെത്തിയത്.

16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ചാണ് റിയാസ് പീഡിപ്പിച്ചത്. തുടര്‍ന്ന് ബലമായി പകര്‍ത്തിയ നഗ്നവീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ റിയാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഗര്‍ഭിണിയായതോടെ, വിവരം പുറത്തുപറഞ്ഞാല്‍ ഷാനിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Exit mobile version