നടുറോഡിൽ ഇരുന്ന് വെള്ളമടി, വിമാനത്തിൽ ആസ്വദിച്ച് പുകവലി; യൂട്യൂബർ ബോബിയുടെ ഹോബീസ് വൈറൽ, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി! വിവരം അറിയിക്കുന്നവർക്ക് പരിതോഷികം

ഡൽഹി: സ്പൈസ് ജെറ്റ് വിമാനത്തിൽ സിഗരറ്റ് വലിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലുള്ള യൂട്യൂബർ ബോബി കതാരിയയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ബോബിയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ റെയ്ഡ് നടത്തിയിട്ടും ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.

വിറ്റ ലോട്ടറി ടിക്കറ്റുകളുടെ പണമായി ലഭിക്കാനുള്ളത് 15,000; പണം ആവശ്യപ്പെട്ടതിന് കുത്തേറ്റു; ചികിത്സയിലിരിക്കെ ലോട്ടറി കച്ചവടക്കാരന് ദാരുണ മരണം

ഇതിന് പിന്നാലെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിൽ പുകവലിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ബോബി കതാരിയയ്ക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.

സ്പൈസ് ജെറ്റ് വിമാന കമ്പനിയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ബോബി കതാരിയയുടെ മൊബൈൽ സ്വിച്ച് ഓഫ് ആണെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പോലീസ് അറിയിച്ചു. റോഡിന് നടുവിൽ മേശയിട്ട് വാഹനഗതാഗതം തടസ്സപ്പെടുത്തി മദ്യം കഴിച്ച സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസും ബോബി കതാരിയയ്ക്കെതിരെ കേസെടുത്തിരുന്നു.

മുസ്സൂറി കിമാഡി മാർഗിൽ നടുറോഡിൽ കസേരയും മേശയും ഇട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ശേഷം മദ്യപിക്കുന്നതിൻറെ ദൃശ്യങ്ങൾ കതാരി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പോലീസ് കേസെടുത്തത്.

Exit mobile version