വഴിയാത്രക്കാര്‍ക്ക് ദാഹമകറ്റാന്‍ കുടിവെള്ളം നല്‍കി വീട്ടുകാര്‍; നന്മക്കാഴ്ചയ്ക്ക് നിറകൈയ്യടി നല്‍കി സോഷ്യല്‍ മീഡിയ

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനു മുന്നില്‍ വഴിയാത്രക്കാര്‍ക്കും രോഗികള്‍ക്കും ദാഹമകറ്റാന്‍ കുടിവെള്ളം ഒരുക്കിയിരിക്കുകയാണ്.

കല്‍പ്പറ്റ; ഇപ്പോള്‍ നിരവധി വാര്‍ത്തകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അതില്‍ പരിഹാസ വീഡിയോകളും അനാവശ്യ ചര്‍ച്ചകളും മാത്രമല്ല ഇടം പിടിക്കാറുള്ളത് നന്മയുള്ള ചില കാഴ്ചകളും നമുക്ക് കാണാന്‍ സാധിക്കും. അത്തരത്തില്‍ ഉള്ളൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള ഒരു വീടിനു മുന്നില്‍ വഴിയാത്രക്കാര്‍ക്കും രോഗികള്‍ക്കും ദാഹമകറ്റാന്‍ കുടിവെള്ളം ഒരുക്കിയിരിക്കുകയാണ്. വീടിനു സമീപത്തെ അത്തിമരത്തോട് ബന്ധിപ്പിച്ചാണ് ഈ കുടിവെള്ള ടാങ്ക് പ്രവര്‍ത്തിക്കുന്നത്.

ചൂടുള്ള വെള്ളമാണ് വഴിയാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. വെള്ളം തീരുന്ന മുറയ്ക്ക് വീട്ടുകാര്‍ തന്നെ നിറയ്ക്കുകയും ചെയ്യും. എന്തായാലും നന്മയില്‍ പൊതിഞ്ഞ ഈ പ്രവൃത്തിയെ ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

Exit mobile version