കര്‍ണാടകയില്‍ മലിനജലം കുടിച്ച് ആറ് മരണം; കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരം

ബംഗളൂരു: കര്‍ണാടകയില്‍ മലിന ജലം കുടിച്ച ആറ് പേര്‍ മരിച്ചു. മക്കരാബിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ അന്വേഷണത്തിന് ഉത്തരവിട്ടു. മുനിഷ് മൗദ്ഗിലിനെയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്.

മരിച്ചവരുടെ കുടുംബത്തിന് 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘ മലിന ജലം കുടിച്ച് ആളുകള്‍ മരിച്ചതില്‍ ദുഖമുണ്ട്. ഇത് ഗുരുതരമായ പ്രശ്നമാണ്. സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുന്നു, ഈ കേസ് അന്വേഷിക്കാന്‍ ഞാന്‍ ലീഡ് ഓഫീസറായി മുനീഷ് മൗദ്ഗിലിനെ നിയമിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം,” ബൊമ്മെ പറഞ്ഞു.

Exit mobile version