കോഴിക്കോട് എംകെ രാഘവന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് മുല്ലപ്പള്ളി

വന്‍ ഭൂരിപക്ഷത്തോടെ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ സിറ്റിംഗ് എംപി എംകെ രാഘവന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കൊടുവള്ളി ജനമഹായാത്രയ്ക്കിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. വന്‍ ഭൂരിപക്ഷത്തോടെ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.

മൂന്നാം അങ്കത്തിനാണ് എംകെ രാഘവന്‍ ഇറങ്ങുന്നത്. 2009ല്‍ കോഴിക്കോട് കന്നിയങ്കം കുറിച്ച അദ്ദേഹം 838 വോട്ടുകള്‍ക്ക് മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചു. 2014-ല്‍ രണ്ടാം ഊഴത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെയും പരാജയപ്പെടുത്തി. സിപിഎം സ്ഥാനാര്‍ഥിയായി വീണ്ടും മുഹമ്മദ് റിയാസിനെ ഇറക്കുമെന്നാണ് സൂചന.

Exit mobile version