വ്യാജ രേഖ ഉണ്ടാക്കിയെന്ന് ആരോപണം..! പികെ ഫിറോസിനെതിരെ ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: വ്യാജ രേഖ ഉണ്ടാക്കിയെന്ന് ആരോപിച്ച് യൂത്ത്ലീഗ് നേതാവ് പികെ ഫിറോസിനെതിരെ ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ജയിംസ് മുഖ്യമന്ത്രിക്കു പുറമെ സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നേതാവാണ് ഫിറോസ് എന്നതും ശ്രദ്ധേയമാണ്.

താന്‍ തദേശമന്ത്രിക്ക് നല്‍കിയ കത്തിലെ ഒരു പേജ് ഫിറോസ് വ്യാജമായി ഉണ്ടാക്കിയാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്നും ജയിംസ് പറഞ്ഞു.

അതേസമയം മന്ത്രിക്ക് ജയിംസ് നല്‍കിയ കത്ത് പുറത്തു വിടട്ടെയെന്ന് പികെ ഫിറോസ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും ഫിറോസ് കുറ്റപ്പെടുത്തി.

Exit mobile version