വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് വീട്ടുടമയുടെ മര്‍ദ്ദനം

പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ എംകെ റെജിമോന്‍, സെക്ഷന്‍ വര്‍ക്കര്‍ ഉദയകുമാര്‍ എന്നിര്‍ക്കാണ് മര്‍ദ്ദനമേറ്റത്

ചെറുതോണി: വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിക്കാന്‍ എത്തിയ വൈദ്യുത വകുപ്പ് ജീവനക്കാര്‍ക്ക് വീട്ടുടമയുടെ മര്‍ദ്ദനം. പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ എംകെ റെജിമോന്‍, സെക്ഷന്‍ വര്‍ക്കര്‍ ഉദയകുമാര്‍ എന്നിര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വടികൊണ്ടുള്ള അടിയേറ്റ എംകെ റെജിമോന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സെക്ഷന്‍ വര്‍ക്കര്‍ ഉദയകുമാറിനെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. സംഭവത്തെ തുടര്‍ന്ന് വാഴത്തോപ്പ് പൂന്തുരത്തിയില്‍ തങ്കച്ചനെ ഇടുക്കി എസ്‌ഐ ടിസി മുരുകന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ബുധനാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം.

Exit mobile version