വടകരയില്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം! ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മുന്‍ ഭാഗവും നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ന്നു

ഇന്ന് വെളുപ്പിന് 5.30ഓടെയായിരുന്നു അപകടം.

കോഴിക്കോട്: വടകര പെരുവാട്ടിന്‍താഴത്ത് ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടു. ഇരിട്ടി പടിയൂര്‍ പുലിക്കാട് അഴകുംപറമ്പില്‍ വിനോദന്‍ (37)ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30ഓടെയായിരുന്നു അപകടം.

തണല്‍ മരത്തില്‍ ഇടിച്ച ലോറി സമീപത്തെ ഗീതാസദനം രാമചന്ദ്രന്റെ വീടിന്റെ മുന്‍ഭാഗവും മുന്നില്‍ നിര്‍ത്തിയിട്ട കാറും തകര്‍ത്തു.

Exit mobile version