കോടതി വിധിയോട് പ്രതികരിക്കേണ്ടത് വിശ്വാസികളാണ്, ആക്ടിവിസ്റ്റുകളല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് സുപ്രീം കോടതി വിധി റദ്ദാക്കിയത്; ബ്രാഹ്മണ സഭയ്ക്കുവേണ്ടി ശേഖര്‍ നാഫ്ഡേ

ന്യൂഡല്‍ഹി: ശബരിമല ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നു. ഇവിടെ ബ്രാഹ്മണ സഭയ്ക്കുവേണ്ടി ശേഖര്‍ നാഫ്ഡേ ഉന്നയിച്ച വാദം ശ്രദ്ദേയമാകുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ് യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി റദ്ദാക്കിയതെന്നും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുന്നതായിരുന്നു ഈ വിധിയെന്നും അഭിഭാഷകന്‍ കോടതിയെ ചൂണ്ടികാണിച്ചു.

അതേസമയം ദൈവം ഉണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ഹോക്കിങ്സിനെ പോലുള്ളവര്‍ മറിച്ചും വിശ്വസിക്കുന്നു. യുവതീ പ്രവേശനം അനുവദിച്ചുള്ള കോടതി വിധിയോട് പ്രതികരിക്കേണ്ടത് വിശ്വാസികളാണ്. ആക്ടിവിസ്റ്റുകള്‍ക്ക് വിശ്വാസം തീരുമാനിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം കോടതിയോട് പറഞ്ഞു.

സമുദായങ്ങള്‍ ആണ് അനിവാര്യമായ ആചാരമെന്നും അല്ലെന്നും നിശ്ചയിക്കുന്നത്. അത് ആ തീരുമാനിക്കേണ്ടത്. കോടതി ബഹുഭൂരിപക്ഷത്തിന്റെ വികാരം വ്രണപ്പെടുത്തണമോയെന്നും അദ്ദേഹം ചോദിച്ചു.

വാദത്തിനിടെ തിരുവിതാംകൂര്‍ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആവശ്യപ്പെട്ടു. നല്‍കാമെന്ന് നാഫ്ഡേ മറുപടി നല്‍കി.

Exit mobile version