ശബരിമല സ്ത്രീപ്രവേശനം; ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിച്ചാല്‍ മതി! വാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ്

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള നിര്‍ണ്ണായക വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വേഗത്തിലാക്കണമെന്നും അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രാവിലെ പത്തരയ്ക്ക് തന്നെ കോടതി നടപടികള്‍ തുടങ്ങി. റിവ്യൂ ഹര്‍ജികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നാണ് വാദം തുടങ്ങിയ ഉടന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ആരാണ് ആദ്യം വാദിയ്ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്‍എസ്എസ് അഭിഭാഷകനായ കെ പരാശരന്‍ എഴുന്നേല്‍ക്കുകയായിരുന്നു. വിധിയില്‍ പിഴവുണ്ടെന്നാണ് അഡ്വ കെ പരാശരന്‍ വാദിച്ചത്. പ്രധാനവിഷയങ്ങള്‍ പരിഗണിക്കാതെയാണ് വിധിയെന്നാണ് അഡ്വ പരാശരന്റെ വാദം. പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് അഡ്വ. പരാശരന്‍ ചൂണ്ടിക്കാട്ടിയത്. ഒന്ന് ശബരിമല വിധി തൊട്ടുകൂടായ്മയുടെ ഭാഗമല്ല. രണ്ട്, ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. കേസിലെ നിര്‍ണ്ണായക വാദങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

Exit mobile version