ശബരിമല വിഷയത്തില്‍ ബിജെപിയുടെ സമര രീതിയിലും മാറ്റം; തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നിരാഹാര സത്യാഗ്രഹം, നിരാഹാരം ഇരിക്കുന്നത് എഎന്‍ രാധാകൃഷ്ണന്‍

നിരോധാനാജ്ഞ പിന്‍വലിക്കണം, സുരേന്ദ്രനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നിങ്ങനെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചണ് സമരം.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമരത്തില്‍ ചെറിയൊരു മാറ്റം വരുത്തി ബിജെപി. ശബരിമലയിലെ നാമജപവും പ്രതിഷേധം അവസാനിപ്പിച്ച്‌ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നിരാഹാര സത്യാഗ്രഹം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച സമരം ആരംഭിക്കും. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനാണ് നിരാഹാരമിരിക്കുക. 15 ദിവസത്തെ നിരാഹാര സമരാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു.

നിരോധാനാജ്ഞ പിന്‍വലിക്കണം, സുരേന്ദ്രനെതിരെ ചുമത്തിയ കേസ് റദ്ദാക്കണം എന്നിങ്ങനെ നാല് ആവശ്യങ്ങള്‍ ഉന്നയിച്ചണ് സമരം. ഭക്തജന സദസ് നടക്കും. അതാത് പ്രദേശങ്ങളിലെ ഗുരുസ്വാമിമാരെ ആദരിക്കും. അതോടൊപ്പം ബിജെപിയിലേക്ക് വരുന്ന ആളുകളെ സ്വീകരിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓരോ ദിവസത്തെ പരിപാടി ഓരോ ജില്ലകളാണ് നടത്തുകയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

നിയമവിരുദ്ധമായാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരുപാട് കള്ളക്കേസുകളും അറസ്റ്റുകളും നടന്നു. സുപ്രീ കോടതി നല്‍കിയ അറസ്റ്റ് അധികാരത്തെ സംസ്ഥാന സര്‍ക്കാര്‍ ദുരുപയോഗം ചെയ്തു. കള്ളക്കേസ് ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് നല്‍കാണ് ബിജെപിയുടെ തീരുമാനം. കണ്ണൂര്‍ജില്ലാ അധ്യക്ഷന്റെ പേരില്‍ ഇല്ലാത്തസര്‍ക്കുലര്‍ പ്രസിദ്ധീരിച്ച് കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പോലീസെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Exit mobile version