ശബരിമല നടയടച്ച സംഭവം; തന്ത്രിയുടെ വിശദീകരണം പഠിച്ചശേഷം നടപടി തീരുമാനിക്കുമെന്ന് എ പത്മകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയുടെ വിശദീകരണം പഠിച്ചശേഷം നടപടി തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.

ശബരിമല കേസുമായി ബന്ധപ്പെട്ട് കമ്മീഷണര്‍ ഡല്‍ഹിയിലാണ്. തന്ത്രി നല്‍കിയ വിശദീകരണത്തില്‍ ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്. കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം ദേവസ്വം ബോര്‍ഡ് ഈ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version