ഭൂമി കൈയ്യേറ്റ കേസില്‍ ഹര്‍ജികള്‍ പിന്‍വലിച്ചു; തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴ വിധിച്ച് കോടതി

ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയെങ്കിലും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി അടക്കമുള്ളവര്‍ 25,000 രൂപ വീതം പിഴയടക്കണമെന്ന് ഹൈക്കോടതി കോടതി വിധിച്ചത്.

കൊച്ചി: മുന്‍ ഗാതാഗത മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിക്ക് പിഴയിട്ട് കോടതി. കായല്‍ കൈയ്യേറ്റത്തിനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിതിന് പിന്നാലെയാണ് കോടതി പിഴ ഇട്ടത്. ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയെങ്കിലും കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടി അടക്കമുള്ളവര്‍ 25,000 രൂപ വീതം പിഴയടക്കണമെന്ന് ഹൈക്കോടതി കോടതി വിധിച്ചത്.

ഹര്‍ജി പിന്‍വലിക്കാന്‍ പരാതിക്കാര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസില്‍ വിധി പറയാന്‍ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ നടപടി നല്ല കീഴ്വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പിഴ പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Exit mobile version