തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കുന്നുവെന്ന് തോമസ് ചാണ്ടി; മാറ്റം വിധി പറയാനിരിക്കെ

ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ആണ് വിധി പറയാന്‍ ഇരുന്നത്.

കൊച്ചി: തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുന്നതായി തോമസ് ചാണ്ടി. കേസില്‍ ജഡ്ജി വിധി പറയാനിരിക്കെയാണ് പിന്മാറ്റം.

തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും എന്നും ചാണ്ടിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. അഞ്ച് ഹര്‍ജികളാണ് പിന്‍വലിക്കുന്നത്. ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ആണ് വിധി പറയാന്‍ ഇരുന്നത്.

Exit mobile version