ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

തിരുവനന്തപുരം: ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തില്‍ എത്തില്ലെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മകരജ്യോതി തെളിയിക്കുന്ന വിഷയം ഒ രാജഗോപാല്‍ സഭയില്‍ ഉന്നയിച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ശശി തരൂര്‍ എംപി ആരോപിച്ചിരുന്നു.

നിയമസഭാ സമ്മേളനത്തിനിടെയാണ് ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചു കൊടുക്കണമെന്ന ആവശ്യവുമായാണ് ഒ രാജഗോപാല്‍ എത്തിയത്. നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മകരവിളക്ക് ചിലര്‍ കൊളുത്തുന്നുവെന്നത് സത്യമെന്നും പരമ്പരാഗതമായി ആദിവാസികള്‍ ചെയ്തുവന്ന ഈ ചടങ്ങ് പിന്നീട് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മകരവിളക്കിനൊപ്പം തേന്‍ അഭിഷേകം നടത്താനും അനുവദിക്കണമെന്ന മലയരയരുടെ ആവശ്യത്തോട് പക്ഷേ രാജഗോപാലിന് വ്യത്യസ്ത നിലപാടാണുള്ളത്. ഇതിനു പിന്നാലെയാണ് ബിജെപി അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണത്തില്‍ എത്തില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

Exit mobile version