ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 90,183 പേര്‍ക്ക് പിഎസ്‌സി മുഖാന്തരം നിയമന ശുപാര്‍ശ നല്‍കി..! പിണറായി സര്‍ക്കാരിന് അഭിമാന നേട്ടം

തിരുവനന്തപുരം:സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ്‌സി മുഖാന്തരം 90,183 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കി. 2018 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി നിരത്തിയത്. ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലെ കാലസാമസം ഒഴിവാക്കാനായി വകുപ്പ് പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് സി മമ്മൂട്ടിയുടെശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പിഎസ്‌സിക്ക് വിട്ട സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിന് അടിയന്തരമായി സ്പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. 2019 ലെ പ്രതീക്ഷിത ഒഴിവുകള്‍ ജനുവരി 31നു മുമ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് സെല്‍ വകുപ്പുകളില്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടുകയും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version